THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇരട്ടവോട്ട് തടയാൻ സത്യവാങ്മൂലം വാങ്ങും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ച് ഹൈക്കോടതി

ഇരട്ടവോട്ട് തടയാൻ സത്യവാങ്മൂലം വാങ്ങും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: ഇരട്ടവോട്ട് ഹർജി തീർപ്പാക്കി ഹൈക്കോടതി. ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.  ഇത്തരത്തിലുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് കോടതിയുടെ വിധി.

വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പൂർണമായും ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നീ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബിഎൽഒമാർ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിംഗ് സമയത്ത് പ്രിസൈഡിംഗ് ഓഫീസർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ രേഖപ്പെടുത്തുകയും ചെയ്യും.

ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കും. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒന്നിലധികം തിരിച്ചറിയൽ രേഖകളുള്ളവരുടെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഉള്ളത് ഒഴിച്ച് ബാക്കി ഉള്ളവ നശിപ്പിക്കും. ഇരട്ട വോട്ട് തെളിഞ്ഞവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും കൈമാറും.

ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്താൽ മഷി ഉണങ്ങുന്ന വരെ ബൂത്തിൽ തുടരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച മാർഗ നിർദ്ദേശത്തിൽ പറയുന്നു. കമ്മീഷന്റെ ഈ മാർഗ്ഗ രേഖയാണ് കോടതി അംഗീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments