ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഗാസിപൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കശ്മീര്‍ സിംങ്ങാണ്(75) മരണപ്പെട്ടത്. സമര ഭൂമിയിലെ താത്കാലിക ശുചി മുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍ഷകനാണ് കശ്മീര്‍ സിങ്.

ശൈത്യവും ആരോഗ്യപ്രശ്‌നവും മൂലം 37 പേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. തിങ്കളാഴച കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. ജനുവരി 6 മുതല്‍ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തും. കടുത്ത തണുപ്പിനെ അതിജീവിച്ച് ഡല്‍ഹി അതിര്‍ത്തികളിലെ സമരം 38-ാം ദിവസവും തുടരുകയാണ്.
