മലയാള സിനിമയില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ േറ്റവും പുരോഗമനമെന്ന് വിലയരുത്തപ്പെടുന്ന നിരവധി ചര്‍ച്ചകള്‍ക്ക് വഴി തെളിച്ച ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ആവശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ തമിഴ് റീമേക്കിൽ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകളും കണ്ണനാണ് സ്വന്തമാക്കിയിട്ടുള്ളത്.