ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിൽ അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പരിപാടികളിൽ പങ്കെടുക്കും. നദ്ദ ഡിസംബർ 30 ന് ചെന്നൈയിലെ വിവിധ പരിപാടികളിൽ നേരത്തേ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സന്ദർശനം മാറ്റി വെക്കുകയായിരുന്നു. തമിഴ്നാട്ടിലെ ബിജെപിയുടെ പ്രമുഖ നേതാവ് എസ് ഗുരുമൂര്‍ത്തി എഡിറ്ററായ ‘തുഗ്ലക് ‘ മാസികയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്താനിരുന്നത്.
