THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news 'ഗൃഹശ്രീ പദ്ധതി'യിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; രണ്ടോ മൂന്നോ സെന്റ്‌ ഭൂമിയുള്ളവർക്ക്‌ അപേക്ഷിക്കാം

‘ഗൃഹശ്രീ പദ്ധതി’യിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; രണ്ടോ മൂന്നോ സെന്റ്‌ ഭൂമിയുള്ളവർക്ക്‌ അപേക്ഷിക്കാം

തിരുവനന്തപുരം: താഴ്ന്ന വരുമാനക്കാരിൽ പെട്ടതും സ്വന്തമായി രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവർക്കുമായി 4 ലക്ഷം രൂപ ചെലവിൽ വീട് നിർമിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് ഭവന നിർമാണ ബോർഡ് അപേക്ഷ ക്ഷണിച്ചു.

adpost

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണു പദ്ധതി. രണ്ടു ലക്ഷം രൂപ സർക്കാർ സബ്സിഡിയും ഒരു ലക്ഷം രൂപ സ്പോൺസർ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന 4 ലക്ഷം രൂപയാണ് ലഭിക്കുക. നിശ്ചിത ഫോമിലെ അപേക്ഷ 15 നു മുൻപു ലഭ്യമാക്കണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവർക്കുമാണ് അർഹത.

adpost

ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നു വാങ്ങി മറ്റു രേഖകളോടൊപ്പം സമർപ്പിക്കണം. പദ്ധതി സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവരും 15 നു മുൻപ് ബോർഡിന്റെ ആസ്ഥാന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. മുൻപ് സന്നദ്ധത അറിയിച്ചവർ ഒരിക്കൽ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. ജില്ലാ ഓഫിസുമായും ബന്ധപ്പെടണം. വിവരങ്ങൾക്ക് www.kshb.kerala.gov.in  .  ഫോൺ: 9495718903, 9846380133.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com