മുംബൈ: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമി. രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കോണ്‍ഗ്രസ് ജയിലിലടക്കുമെന്ന് അർണബ് പരിഹസിച്ചു. ഒബാമയ്‌ക്കെതിരെ എഫ്‌ഐആർ തയ്യാറാക്കാന്‍ വൈകരുതെന്നും അർണബ് കൂട്ടിച്ചേർത്തു.

മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിന് മുന്‍പാകെ വേണം ഒബാമയ്‌ക്കെതിരെ പരാതി നൽകന്‍. അതിന് ശേഷം 70 പോലീസുകാരുടെ അകമ്പടിയോടെ ഒബാമയുടെ വീട് വളയണം. പിന്നീട് ഷൂസ് പോലും ധരിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തെ അലിബഗിലെ ജയിലിടക്കണമെന്നും രണ്ട് ദിവസത്തിന് ശേഷം ഒബാമയെ തലോജ ജയിലിലേക്ക് മാറ്റണമെന്നും അർണബ് പറഞ്ഞു. ഒബാമ ഈ കാര്യങ്ങള്‍ അർഹിക്കുന്നുണ്ടെന്നും അർണബ് പരിഹസിച്ചു.
