THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ശോഭ സുരേന്ദ്രൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുനേരെ ആക്രമണം

ശോഭ സുരേന്ദ്രൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുനേരെ ആക്രമണം

തിരുവനന്തപുരം : ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുനേരെ ആക്രമണം. ചെമ്പഴന്തി അണിയൂരിൽ വച്ച് രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവർത്തകർ ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടയിൽ പോലീസിന്റെ മുൻപിലിട്ട് ബിജെപി പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്ക്. മാർക്‌സിസ്റ്റ് നേതാക്കളുടെ ഒത്താശയോടെയാണ് അക്രമം നടന്നതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പ്രവർത്തകർ ബഹളം വെച്ചതോടെ സിഅക്രമികളിൽ രണ്ടു പേർ ബൂത്ത് കമ്മറ്റി ഓഫീസിൽ കയറി ഒളിച്ചു. തുടർന്നാണ് ശോഭാ സുരേന്ദ്രനും, മണ്ഡലം പ്രസിഡന്റ് ആർ എസ് രാജീവും , പ്രവർത്തകരും ബൂത്ത് കമ്മറ്റി ഓഫീസിന് മുൻപിൽ പ്രതിഷേധം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments