ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരം വിജയ് സേതുപതി ഒന്നിലധികം ഭാഷകളില്‍ ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ്.

ഈ തിരക്കുകള്‍ക്കിടയിലുള്ള യാത്രയിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം എയര്‍പോര്‍ട്ടില്‍ വച്ച് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
അപ്രതീക്ഷിത ആക്രമണത്തില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാവുകയാണ്.
ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായതോടൊപ്പം സംഭവം അദ്ദേഹത്തിന്റെ ആരാധകരില്‍ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയന്‍താരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതല്‍’ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.