കൊച്ചി: തൈക്കൂടത്ത് എട്ടു വയസുകാരനോട് കൊടും ക്രൂരത. മൂന്നാം ക്ലാസുകാരന്റെ കാലിൽ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു. സഹോദരി ഭർത്താവാണ് കുട്ടിയോട് ക്രൂരത ചെയ്തത്.

കടയിൽ പോയി വരാൻ വൈകിയതിനാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. തന്നെ ഉപദ്രവിക്കുന്നത് പതിവാണെന്ന് മൂന്നാം ക്ലാസുകാരൻ പറഞ്ഞു. പ്രതി പ്രിൻസിനെ പോലീസ് അറസ്റ്റ് ചെയ്തു.
