THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുൻ ഭർത്താവിന്‍റെ മരണം; ബിഗ് ബോസിൽവെച്ച് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

മുൻ ഭർത്താവിന്‍റെ മരണം; ബിഗ് ബോസിൽവെച്ച് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മിയുടെ മുൻ ഭർത്താവിന്റെ മരണം ഇവർ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റിഷോയിൽ വച്ചാണ്. ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബി​ഗ് ബോസ് മത്സരാർത്ഥിയായ ഭാ​ഗ്യലക്ഷ്മി ഷോയിൽ വച്ചാണ് മരണവാർത്ത അറിയുന്നത്. വിവരം അറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. ഇരു വൃക്കകളും പ്രവർത്തനരഹിതമായി ഏറെ നാളായി ​ഗുരുതരാവസ്ഥയിൽ ആയിരുന്നു രമേശ് കുമാർ.

ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനായി തിരിക്കുന്നതിന് മുമ്പ് രമേശ് കുമാറിനെ നേരിട്ടു പോയി കണ്ടിരുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞു. രമേശിന് വൃക്ക നൽകാൻ താൻ തയ്യാറായിരുന്നെന്നും എന്നാൽ തന്റെ സഹായം സ്വീകരിക്കാൻ രമേശ് തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ​എല്ലാക്കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരു കാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങി. 2014 ൽ വിവാഹ ബന്ധം വേർപെടുത്തി. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് രമേശ് കുമാറിനും ഭാഗ്യലക്ഷ്മിയ്ക്കും ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments