ചന്തേര : ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിക്കുകയും വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ. ബീഹാർ സ്വദേശിയും തൃക്കരിപ്പൂർ മെട്ടമ്മലിൽ വാടക കാട്ടേർസിൽ താമസിച്ച് വീടുകളിൽ ശുചീകരണ ജോലി ചെയ്തു വരുന്ന ഇസ്മായിൽ അൻസാരി ( 35 ) യെ യാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി.വി.നാരായണൻ അറസ്റ്റു ചെയ്തു. ഭയന്നു ഓടി വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പെൺ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചന്തേര പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി.
