ആലപ്പുഴ: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയില്‍ താറാവുള്‍പ്പടെ അഞ്ഞൂറോളം പക്ഷികളാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗബാധയെന്ന് ഉറപ്പിച്ചത്. പ്രദേശത്ത് ഇന്ന് ഉച്ചയോടെ കളളിങ് നടക്കും. 700 താറാവ്, 1600 കോഴി എന്നിവയെ കൈനകരിയില്‍ മാത്രം നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഈ മാസം ആദ്യവാരം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് അന്ന് പ്രദേശത്ത് നിന്നും നശിപ്പിച്ചിരുന്നത്.
കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിൽ അഞ്ഞൂറോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on