
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ഇടുക്കി അരിക്കുഴിയിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ആറു യു ഡി എഫ് പ്രവർത്തകർക്ക് പരിക്ക്. ആഹ്ലാദ പ്രകടനത്തിനായി ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെയെല്ലാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ 65 വയസുള്ള ഒരാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
