ബംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സ്പിന്നറുമായ ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തളർച്ചയും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി 15 വർഷം അദ്ദേഹം കളിച്ചിട്ടുണ്ട്. 58 ടെസ്റ്റ് മാച്ചുകളിൽ നിന്നും 242 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അർജുന പുരസ്‌കാരവും പത്മശ്രീ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.