ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ തിയതി ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിബിഎസ്ഇ പരീക്ഷകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തില്ലെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

31 ന് വൈകിട്ട് ആറുമണിക്കാണ് പരീക്ഷാ തിയതി പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.cbse.nic.in) പരീക്ഷാ തിയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരിക്കും.
