ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടയോട്ട ഷോറൂമിന് സമീപമുള്ള ആക്രിക്കടയിൽ രാവിലെ അഞ്ച് മണിയോടെയാണ് വന്‍ തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്. വ്യാവസായിക മേഖലയായതിനാൽ തൊട്ടടുത്ത് വീടുകളൊന്നുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
