തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും. പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ചയും പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാനത്തെ സ്കൂളുകൾ ജനുവരി 1 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

പൊതു പരീക്ഷ എഴുതുന്ന പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് തുടർപഠനം ഒരുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് അടച്ച സ്കൂളുകളും കോളേജുകളും ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് തുറന്നത്.
