തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ കേസിലെ പരാതിക്കാരി. താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ താന്‍ വെല്ലുവിളിക്കുകയാണെന്ന് പരാതിക്കാരി പറഞ്ഞു.

സിബിഐ അന്വേഷണം ജോസ് കെ മാണിക്കെതിരെ തേടാത്തത് എന്തെന്ന ചോദ്യത്തിന് എഫ്‌ഐആര്‍ ജോസിനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, അങ്ങനെ ചെയ്താല്‍ സിബിഐ അന്വേഷണ പരിധിയില്‍ ജോസ് കെ മാണിയെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും പരാതിക്കാരി പറഞ്ഞു.

“എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ളതാണോ, ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാന്‍ അവസരമൊരുക്കി കൊടുത്തെന്ന് . അത് ഈ നാണംകെട്ട നാട്ടില്‍ മാത്രമേ നടന്നിട്ടുള്ളൂ.അതു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് .അവരെ അത്ര അധപതിച്ച വ്യക്തികളായേ എനിക്ക് കാണാന്‍ സാധിക്കൂ, ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ എത്രയോ നല്ല ആള്‍ക്കാരുണ്ട് . “- പരാതിക്കാരി ഒരു സ്വകാര്യ മലയാളം വാർത്താ മാദ്ധ്യമത്തോട് പറഞ്ഞു.