ചാവക്കാട്: വോട്ടെടുപ്പിന് പിന്നാലെ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ചാവക്കാട് പുത്തന്‍ കടപ്പുറത്താണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് പരിക്കേറ്റത്. സലാഹുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
