തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിനു ശേഷം ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ, ഓസ്ത്രേലിയ, ലെബനൻ, ഡെന്മാർക്ക്, സ്പെയിൻ, സ്വീഡൻ, ഹോളണ്ട് എന്നിവിടങ്ങളിലെല്ലാം വൈറസ് എത്തിക്കഴിഞ്ഞു.

അതേസമയം, രോഗത്തിന് കാരണമായത് പുതിയ വൈറസ് ബാധയാണോ എന്ന് അറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. അടുത്ത ദിവസം നാലു സാമ്പിളുകൾ കൂടി അയയ്ക്കും. 70 ശതമാനത്തോളം രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഈ വൈറസിന് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസുകൾ അമിതമായി വർദ്ധിക്കുന്നത് ആരോഗ്യമേഖയിൽ പ്രതിസന്ധിക്കും, മരണനിരക്ക് വർദ്ധിക്കുന്നതിനും കാരണമാകും.
