ജയ്പൂര്‍: കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ 14 ദിവസം കൊണ്ട് പൂര്‍ണമായും ഭേദമാകുമ്പോഴാണ് രാജസ്ഥാനിലെ ഭരത്പൂരിലുള്ള 35കാരിയായ ശാരദ എന്ന യുവതിക്ക് അഞ്ച് മാസത്തിനിടെ 31 തവണ കോവിഡ് പോസിറ്റീവായത്. നിലവിൽ ആര്‍ബിഎം ആശുപത്രിയിലാണ് യുവതിയെ ചികിത്സിക്കുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത് സംബന്ധിച്ച് ആശങ്കയിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. 2020 ഓഗസ്റ്റ് 28 നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.
