ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. ഡല്‍ഹിയില്‍ വാക്സിന് ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇദ്ദേഹം പറഞ്ഞത്. കോവിഡ് വാക്സിനെതിരായ പ്രചരണങ്ങള്‍ വിശ്വസിക്കരുത്. വാക്സിന് പരീക്ഷണം സുരക്ഷക്കും ഫലപ്രാപ്തിക്കും വേണ്ടിയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രോസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഇന്ത്യയില്‍ ഉപയോഗിക്കുക. ബുധനാഴ്ച മുതല്‍ കുത്തിവെയ്പ് ആരംഭിക്കുമെന്നാണ് കരുതുന്നത്.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on