ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ശനിയാഴ്ച തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഡ് വാക്സിൻ അനുമതി ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി ഇതാദ്യമായാണ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. രണ്ട് വാക്‌സിനുകള്‍ക്ക് ശാസ്ത്രീയ നാമം ലഭിച്ചു. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്‌സിന്‍ നല്‍കും.

രാജ്യത്തെ 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശനിയാഴ്ച ആരംഭിക്കുന്ന വാക്സിൻ വിതരണത്തിൽ രാജ്യത്തെ 2 കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു കോടിയോളം മുൻനിര പ്രവര്‍ത്തകര്‍ക്കുമായിരിക്കും മുൻഗണന.

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന അഡിനോവൈറസ് അധിഷ്ഠിത വാക്സിനായ കൊവിഷീൽഡ്, ഐസിഎംആറിന്‍റെ സഹകരണത്തോടെ ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിൻ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.