THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Health കോവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ

കോവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ

ന്യൂഡൽഹി: ഓക്‌സ്ഫഡ് സർവ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി നിർമ്മിക്കുന്ന കൊറോണ വാക്‌സിൻ 2021 ഫെബ്രുവരി മുതൽ ലഭ്യമാകുമെന്ന് ഉറപ്പുനൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട്. മുതിർന്നവർക്കും ആരോഗ്യപ്രവർത്തകർക്കുമായിരിക്കും വാക്‌സിൻ ആദ്യം നൽകുക. തുടർന്ന് 2021 ഏപ്രിൽ മുതൽ പൊതുജനങ്ങൾക്ക്  ലഭ്യമാകും. രണ്ട് ഡോസിന് 1000 രൂപയാിരിക്കും പൊതുജനങ്ങളിൽ നിന്നും ഈടാക്കുക എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല അറിയിച്ചു.

adpost

ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്. 2024 ലോടെ രാജ്യത്തെ പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകാൻ സാധിക്കും. രണ്ട് ഡോസിന് 1000 രൂപ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ വൻതോതിൽ വാക്‌സിൻ വാങ്ങുന്നതിനാൽ യുഎസ് ഡോളർ 3-4 നിരക്കിൽ നൽകാൻ സാധിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അറിയിച്ചു.

adpost

വാക്‌സിൻ പ്രായമായവരിലും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ദീർഘകാല പ്രതിരോധത്തിന് സാധ്യമാകും എന്നതിൽ ഉറപ്പില്ലെന്ന് അദ്ദേഹം അറിയിച്ചു.

യുകെയും യൂറോപ്യൻ മെഡിസിൻ ഇവാല്യൂവേഷൻ ഏജൻസിയും അത്യാഹിത സാഹചര്യത്തിൽ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഉപയോഗിക്കുന്നത് ആരോഗ്യ പ്രവർത്തകരിലും പ്രായമായവരിലും മാത്രമായിരിക്കും. കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടില്ല.

ഓക്‌സ്ഫഡ് വാക്‌സിൻ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കാവുന്നതാണ്. ഫെബ്രുവരി മുതൽ മാസം 10 കോടി ഡോസ് നിർമ്മിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. ഇന്ത്യക്ക് ഏകദേശം 400 മില്യൺ ഡോസുകൾ ആവശ്യമാണ്. എന്നാൽ ഇന്ത്യയുമായി കരാറിലേർപ്പെട്ടിട്ടില്ലെന്ന് പൂനവാല വ്യക്തമാക്കി. 2021 ന്റെ ആദ്യപാദത്തിൽ 30-40 കോടി ഡോസുകൾ ലഭ്യമാക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റ തീരുമാനമെന്ന് പൂനവാല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com