
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയെ തോൽപ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യക്കായി വിരാട് കോലി 89 റൺസെടുത്ത് ടോപ്പ് സ്കോററായി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-ശ്രേയാസ് സഖ്യം മികച്ച കളിയാണ് കാഴ്ചവച്ചത്. സ്മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി ടോപ്പ് സ്കോററായി.
