ന്യൂഡൽഹി: കേന്ദ്ര രാസവള മന്തി ഡി.വി സദാനന്ദ ഗൗഡക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് വിവരം മന്ത്രി അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കൊറോണ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായി. സമ്പർക്കം പുലർത്തിയ എല്ലാവരും ക്വാറന്റീനിൽ പോകണം. കൊറോണ പ്രോട്ടോക്കോൾ പിന്തുടരുരാനും അഭ്യർത്ഥിക്കുന്നു.’ സദാനന്ദ ഗൗഡ ട്വിറ്റിൽ കുറിച്ചു.

കൊറോണ സ്ഥിരീകരിക്കുന്ന കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്ര മന്ത്രിയാണ് സദാനന്ദ ഗൗഡ. നേരത്തെ സുരേഷ് അംഗാദിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.