കണ്ണൂര്‍: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി 3 വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ മാണിയൂരിലെ ഷിജു ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപ് ആണ് മരിച്ചത്.

പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
