മുബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയിൽ ഭാര്യക്കും അമ്മക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു സന്ദീപിന്റെ ആത്മഹത്യയെന്നും ഭാര്യക്കും അമ്മക്കുമെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച വൈകിട്ട് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് സന്ദീപിനെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫേസ്ബുക്കിലിട്ട ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തതായി പൊലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
