THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നോമ്പ്‌ തുറ ചടങ്ങുമായി‌ 'ജിബൂട്ടി' മ്യൂസിക്‌ ലോഞ്ച്

നോമ്പ്‌ തുറ ചടങ്ങുമായി‌ ‘ജിബൂട്ടി’ മ്യൂസിക്‌ ലോഞ്ച്

അമിത്‌ ചക്കാലയ്ക്കൽ നായകനാവുന്ന ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’യുടെ മ്യൂസിക്‌ ലോഞ്ച് നടന്നു. വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ നോമ്പുതുറ ചടങ്ങുകളോടെയാണ് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ മ്യൂസിക് ലോഞ്ച് നടന്നത്. സണ്ണി വെയ്ൻ, മേജർ രവി എന്നിവർ ചേർന്നാണ്‌ ലോഞ്ചിംഗ്‌ നിർവ്വഹിച്ചത്‌. ദിലീഷ്‌ പോത്തൻ, ജേക്കബ്‌ ഗ്രിഗറി, ബിജു സോപാനം തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ ഒട്ടനവധി പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മ്യൂസിക്‌ ലോഞ്ചിനൊപ്പം വേദിയിൽ ബ്ലൂഹിൽ ഫിലിംസിന്റെയും ബ്ലൂഹിൽ മ്യൂസിക്‌ കമ്പനിയുടെയും ലോഗോ പ്രകാശനം പ്രൊഡ്യൂസർ ഗുഡ്‌വിൽ ജോബി ജോർജ്ജ്‌ നിർവ്വഹിച്ചു. ‘വിണ്ണിലഴകേ കണ്ണിനിതളേ… എന്തിനരികെ വന്നതിതിലേ…’എന്നു തുടങ്ങുന്ന ആദ്യ ഗാനം യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments