ന്യൂഡൽഹി ∙ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020–21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാം. ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കി ദീർഘിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേൺ യഥാസമയം സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം.
