മലപ്പുറം : കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഗര്‍ഭിണിയേയും കൂടെ ചാടിയ ഭര്‍ത്താവിനേയും മഞ്ചേരി അഗ്നി ശമന സേന രക്ഷപ്പെടുത്തി. മലപ്പുറം മഞ്ചേരി നഗരസഭയിലെ 13-ാം വാര്‍ഡ് പലകുളത്ത് ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം. വീട്ടുമുറ്റത്തെ 30അടിയോളം താഴ്ചയും 4അടി വെള്ളവുമുള്ള കിണറ്റിലേക്ക് ഗര്‍ഭിണി എടുത്ത് ചാടുകയായിരുന്നു. ഇത് കണ്ട ഭര്‍ത്താവും കൂടെ ചാടി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തേക്ക് കുതിച്ചു. ആദ്യം ഗര്‍ഭിണിയേയും പിന്നീട് ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. ഭര്‍ത്താവ് മദ്യപിച്ചതിനെതുടര്‍ന്നാണ് ഇരുവരും വഴക്കുണ്ടായത്. തുടര്‍ന്നാണ് യുവതി ആത്മഹത്യക്ക് ശ്രിച്ചത്.

മഞ്ചേരി അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ് )ജോയ് എബ്രഹാം, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീപ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍(ഡ്രൈവര്‍) നന്ദകുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നിഷാന്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കൃഷ്ണകുമാര്‍, ഹോംഗാര്‍ഡുമാരായ ബിനീഷ്, രാജേഷ്, സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
