തിരുവനന്തപുരം: മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

പാര്‍സല്‍ ബോഗിയിലുണ്ടായിരുന്ന ബൈക്കിലാണ് ആദ്യം തീ പിടിച്ചത്. ബോഗിയിൽ തീയും പുകയും ഉയർന്നതോടെ യാത്രക്കാർ ചങ്ങല വലിക്കുകയായിരുന്നു.
