THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉത്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉത്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

കൊച്ചി- മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കര്‍ണാടക- കേരള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്തു.

കേരളത്തിനും കര്‍ണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് പദ്ധതി ഉപകരിക്കുമെന്നും പ്രധാനമന്ത്രി. കേരളത്തിലെയും കര്‍ണാടകയിലെയും ജനജീവിതം സുഗമമാകാന്‍ പദ്ധതി സഹായകരമാകും. വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments