THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കുഞ്ഞിനെ മറയാക്കി സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ ‍പിടിയിൽ

കുഞ്ഞിനെ മറയാക്കി സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ ‍പിടിയിൽ

കണ്ണൂര്‍ഃ- പിഞ്ചുകുഞ്ഞിന്‍റെ ശരീരത്തില്‍ ഡയപ്പറെന്ന വ്യാജേന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍.
കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു 85 ലക്ഷം രൂപയുടെ വന്‍ സ്വര്‍ണവേട്ട.

കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാരാണ് പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്നും കണ്ണൂരെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായ മുഹമ്മദ് കുഞ്ഞിയുടെയും ഭാര്യയുടെയും രണ്ടുവയസുള്ള കുട്ടിയുടെയും ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 1700 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഡയപ്പറിന്‍റെ ആകൃതിയില്‍ രണ്ട് വയസുള്ള കുട്ടിയുടെ ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. നാനൂറ്റിയമ്പത് ഗ്രാം സ്വര്‍ണം ഹസൈനാരില്‍ നിന്നും കണ്ടെത്തി.

സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്‍റെ പരിശോധന. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ഇതുവരെ 100 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments