THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്നും 2.3 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്നും 2.3 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ടു കിലോ 300 ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടിയത്. ദുബായിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന്റെ കയ്യിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയും സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് സജീവമായി തുടരുകയാണ്. അടിവസ്ത്രത്തിലൊളിപ്പിച്ചും പേസ്റ്റ് രൂപത്തിലാക്കിയും ദേഹത്ത് ഒളിപ്പിച്ച നിലയിലുമൊക്കെയാണ് വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments