കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു. അഡ്വ. വി എൻ അനിൽകുമാറിനെയാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി തീരുമാനിച്ചിരിക്കുന്നത്. അഡ്വ. എ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് നടപടി. വിചാരണാ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിനെ തുടർന്നാണ് എ സുരേശൻ രാജിവെച്ചത്. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സർക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.
