തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആരെ തീരുമാനിച്ചാലും സന്തോഷമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് കൂട്ടായ നേതൃത്വത്തിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഒരു അഭിഭാജ്യ ഘടകമാണ്. ഉമ്മന്‍ചാണ്ടിയുമായുള്ള കെമിസ്ട്രി നല്ലതാണ്. തെരഞ്ഞെടുപ്പില്‍ അത് മികച്ച ഫലം നല്‍കും. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് അന്തിമമായി തീരുമാനം എടുക്കുക. എംഎല്‍എമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇത്. എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ സീറ്റും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.