കൊല്ലംഃ കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു.
കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷക്കെതിരെ ആട് ആന്റണി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

2012 ജൂണ്‍ 26ന് നൈറ്റ് പട്രോളിംഗിനിടെയായിരുന്നു പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മണിയന്‍ പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ 2015ലായിരുന്നു ആട് ആന്റണിയെ പൊലീസ് പിടികൂടിയത്.

കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനില്‍ക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍.