ഹൈദരാബാദ് : മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട ബിജെപി മുന്നേറ്റം തകര്‍ത്ത് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി). പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് വ്യക്തമായ ലീഡ് നേടി തുടങ്ങി.

56 സീറ്റുകളില്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്. എഐഎംഐഎം 25 ഡിവിഷനുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 88 സീറ്റുകളില്‍ ലീഡുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 24 ഇടത്ത് മാത്രമേ മുന്‍തൂക്കമുള്ളൂ.
