ന്യൂഡല്‍ഹി: നാല് മാസത്തിന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 30,000ത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 29,163 പേര്‍ക്കാണ് രോഗം ബാധിച്ചത്.

രാജ്യത്ത് ഇതുവരെ 88,74,291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 82,90,371 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 93.42 ശതമാനമാണ് ഇന്തയിലെ രോഗമുക്തി നിരക്ക്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും സ്ഥിരമായി രേഖപ്പെടുത്തുന്ന കുറവ് തുടരുകയാണ്. 4,53,401 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 449 പേരാണ് മരിച്ചത്. രോഗം ബാധിച്ച് 1,30,519 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.