ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം രൂക്ഷമാവുന്നിതിനിടെ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഇന്ന് ഉച്ച മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതൊടെ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കര്‍ഷകര്‍ക്ക് റാലി നടത്താന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഉന്നതതല യോഗം തീരുമാനമെടുക്കും.
