മലപ്പുറം: പന്താവൂരിൽ ആറുമാസം മുൻപ് കാണാതായ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി. നടുവട്ടം പൂക്കാന്തറ കിണറ്റിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു .കൊല നടത്തിയ ശേഷം മൃതദേഹം പ്രദേശത്തെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ കിണറ്റിൽ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്നാണ് ഇർഷാദിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളായിരുന്നു കൊലപാതകത്തിന്റെ കാരണം.
