സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പല ഉദ്യോഗസ്ഥരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ പോലെയാണ് പെരുമാറുന്നതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബന്ധുക്കള്‍ കസ്റ്റംസില്‍ ഉണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ രംഗത്ത് വന്നു. സ്വർണ്ണക്കടത്ത് കേസിന്റെ ആദ്യ ഘട്ടം മുതല്‍ കസ്റ്റംസിലെ ചില സിപിഐഎം അനുകൂല ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ജാമ്യം എടുക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
