THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പിണറായി സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് കെ.സുരേന്ദ്രൻ

പിണറായി സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആങ്ങമൂഴിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശബരിമലയെ വീണ്ടും അപമാനിക്കുകയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു എൽഎഡിഎഫ് തന്നതെന്ന് ചോദിച്ച സുരേന്ദ്രൻ ഒന്നരവർഷക്കാലമായി വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ സർക്കാർ ജനങ്ങളെ പറ്റിച്ചെന്നും വ്യക്തമാക്കി.

23 വർഷക്കാലം ഭരിച്ച യുഡിഎഫും കോന്നിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബിജെപി ജയിച്ചാൽ നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണയോടെ കോന്നിയെ മികച്ച മണ്ഡലമാക്കി മാറ്റുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments