കളമശേരി: നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന്. സീമ കണ്ണൻ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. നാൽപത്തിരണ്ടംഗ കൗൺസിലിൽ ഒരിടത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാൽ 41 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് 19, എൽ.ഡി.എഫ് 18, യു.ഡി.എഫ് വിമതർ -രണ്ട്, എൽ.ഡി.എഫ് വിമത, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇരുപത് അംഗങ്ങളുടെ വീതം പിന്തുണ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു. വിമത കൗൺസിലർമാരായ ബിന്ദു മനോഹരനും, കെ.എച്ച്. സുബൈറും എൽ.ഡി.എഫിനെയും , എ.എച്ച് നിഷാദ് യു.ഡി എഫിനെയും പിന്തുണച്ചതോടെയാണ് വോട്ട് തുല്യമായത്. തുടർന്ന് നറുക്കെടുത്തു. ഇതോടെ തിരഞ്ഞെടുപ്പ് നടക്കാനുള്ള വാർഡിലെ ഫലം നിർണായകമാകും.
