THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇന്‍സ്റ്റയില്‍ 2 മില്യൺ ഫോളോവേഴ്‌സ്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഇന്‍സ്റ്റയില്‍ 2 മില്യൺ ഫോളോവേഴ്‌സ്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ (ഇരുപത് ലക്ഷം) ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കായികവിനോദങ്ങളോടും അവരുടെ ക്ലബ്ബിനോടുമുള്ള സ്‌നേഹത്തിന്റെയും പിന്തുണയുടെയും പ്രതീകമായാണ് ക്ലബ്ബ് ഇതിനെ കാണുന്നത്. സമ്പന്നമായ ഒരു ഫുട്‌ബോള്‍ പാരമ്പര്യമാണ് കേരളത്തിനുള്ളത്, ഇത്തരം നാഴികക്കല്ലുകള്‍ കായികവിനോദത്തോടും കേരള ബ്ലാസ്‌റ്റേഴ്‌സിനോടും വര്‍ധിച്ചു വരുന്ന ആരാധകരുടെ സ്‌നേഹത്തിന്റെ ഓര്‍മപ്പെടുത്തലായും വര്‍ത്തിക്കുന്നു.

adpost

ഞങ്ങള്‍ രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്‌ബോള്‍ ക്ലബ്ബാണെന്നും, രാജ്യത്ത് കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലൊന്നാണെന്നും അറിയുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. മഞ്ഞപ്പട ഈ മഹത്തായ ക്ലബിന്റെ മുഖമുദ്രയായി മാറി, ഈ സീസണില്‍ അവരുടെ പിന്തുണയും സാനിധ്യവും ഞങ്ങള്‍ക്ക് നഷ്ടമായി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കെബിഎഫ്‌സി ബ്രാന്‍ഡ് അതിശക്തമായി വളര്‍ന്നു, ഇത്തരം നാഴികക്കല്ലുകള്‍ ക്ലബിന്റെ വാണിജ്യപരമായ വളര്‍ച്ചയ്ക്കുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നു. ഞങ്ങളുടെ ക്ലബ്ബിനായി സ്ഥാപിക്കപ്പെട്ട മൂലതത്ത്വങ്ങളും കാഴ്ച്ചപ്പാടും, ഫുട്‌ബോള്‍ ക്ലബ്ബിന്റെ എല്ലാ വശങ്ങളിലും ശക്തവും ദൃഢമായും തുടരുന്നുവെന്നും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

adpost

വ്യക്തമായ കാഴ്ചപ്പാടും മികച്ച രീതിയിലുള്ള അടിത്തറയ്ക്കുമൊപ്പം ഒരു പ്രബലമായ നാഴികക്കല്ലാണ് ഈ ബ്രാന്‍ഡ് നേടിയത്. അതോടൊപ്പം, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബായി മാറാനും ക്ലബ്ബ് ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com