കാസർകോട്: കാസർകോട് കോസ്റ്റൽ പോലീസിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കോസ്റ്റൽ പോലീസിലെ സുഭീഷ്, രഘു എന്നിവരെയാണ് തട്ടികൊണ്ടുപോയത്.

മത്സ്യബന്ധനത്തിനായി മംഗളൂരുവിൽ നിന്നുമെത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കുമ്പള ഷിറിയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇരുവരേയും കണ്ടെത്തുന്നതിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
