തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു.ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും തുടർചികിത്സ ആവശ്യമുണ്ടെന്നും കാട്ടിയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. എ വിജയരാഘവനാണ് പകരം ചുമതല.

മകനുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നൽകണമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിനോട് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. കേടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനു തുടർന്നാണ് ഇടതു മുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവന് പാർട്ടി സെക്രട്ടറയുടെ ചുമതല നൽകിയത്.
