കോഴിക്കോട് രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വോട്ടെണ്ണല്‍ പ്രമാണിച്ച് ജില്ലയുടെ വടക്കന്‍ മേഖലയില്ലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പെടുത്തിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.

ഡിസംബർ 14ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പിലാണ് കോഴിക്കോട് പോളിംഗ് നടന്നത്. വോട്ടിംഗിനിടെ ജില്ലയിൽ ചിലയിടങ്ങളിൽ സംഘർഷങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.