കൊച്ചി: മന്ത്രി കെ ടി ജലീലിൻറെ ഗൺമാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്യുകയും,ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോണിലെ നഷ്ടപ്പെട്ട വിവരങ്ങൾ കസ്റ്റംസ് വീണ്ടെടുക്കുകയും ചെയ്തു. മന്ത്രി കെ ടി ജലീലിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാനായി അടുത്തയാഴ്ച നോട്ടിസ് നൽകും. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലും മുൻപും മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തി ഖുർ ആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് പിഴവുകൾ സംഭവിച്ചതായി കസ്റ്റംസ് വിലയിരുത്തി.
